ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (MAGH) ഇനി ടീം യുണൈറ്റഡ് പാനല്‍ നയിക്കും. 2026-27 ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ്, എക്്‌സിക്യൂട്ടീവ് കമ്മിറ്റി, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് തുടങ്ങി എല്ലാ സീറ്റുകളിലും ടീം യുണൈറ്റഡ് പാനല്‍ ചരിത്ര വിജയം സ്വന്തമാക്കി.
673 വോട്ടുകളുടെ മികച്ച ലീഡ് നേടി റോയി സി. മാത്യു പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. റോയി സി. മാത്യു 1509 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ ചാക്കോ പി. തോമസിന് 836 വോട്ടുകള്‍ നേടി.
ട്രസ്റ്റി ബോര്‍ഡിലേക്ക് മല്‍സരിച്ച ക്ലാരമ്മ മാത്യൂസ് 1593 വോട്ടുകള്‍ നേടി വിജയമുറപ്പിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എതിരാളി ജോസഫ് മത്തായി ഒലിക്കന് നേടാനായത് 715 വോട്ടുകള്‍ മാത്രം. 878 വോട്ടിന്റെ ലീഡ്.
വനിതാ പ്രതിനിധികളായി അമ്പിളി ആന്റണിയും (1514 വോട്ടുകള്‍), അനില സന്ദീപും (1367 വോട്ടുകള്‍) തിരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് റെപ്രസെന്റേറ്റീവ് ആയി മല്‍സരിച്ച മൈക്കിള്‍ ജോയ് 1307 വോട്ടുകള്‍ നേടി വിജയിച്ചു. എതിരാളി ഡോ. നവീന്‍ പാത്തിയില്‍ 1013 വോട്ടുകള്‍ നേടി.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്കുള്ള മല്‍സരത്തില്‍ ഏകപക്ഷീയമായ വിജയം ടീം യുണൈറ്റഡ് സ്വന്തമാക്കി. ആകെയുള്ള 11 സീറ്റുകളും ടീം യുണൈറ്റഡ് തൂത്തുവാരുകയായിരുന്നു.
വിജയിച്ച ബോര്‍ഡ് അംഗങ്ങളും അവര്‍ക്ക് ലഭിച്ച വോട്ടുകളും ചുവടെ
ഷിനു എബ്രഹാം: 1582
ജീവന്‍ സൈമണ്‍: 1574
വിനോദ് ചെറിയാന്‍: 1551
മാത്യു തോമസ് (സന്തോഷ് ആറ്റുപുറം): 1499
ഡോ. സുബിന്‍ ബാലകൃഷ്ണന്‍: 1494
ജിന്‍സ് മാത്യു: 1462
സാജന്‍ ജോണ്‍: 1431
ബനീജ ചെറു: 1422
ഡെന്നീസ് മാത്യു: 1268
ബിജു ശിവന്‍: 1266
സുനില്‍ തങ്കപ്പന്‍: 1251
എതിര്‍ പാനലായ ‘ടീം ഹാര്‍മണി’യുടെ സ്ഥാനാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയാണ് ടീം യുണൈറ്റഡ് സ്ഥാനാര്‍ത്ഥികള്‍ വിജയം ഉറപ്പിച്ചത്.





